ചെന്നൈ: സംസ്ഥാനം വീണ്ടും കര്‍ശന ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ജനങ്ങള്‍ ഇപ്പോഴും കാര്യഗൗരവമില്ലാതെയാണ് ലോക്ഡൗണിനെ അഭിമുഖീകരിക്കുന്നതെന്നും. മാസ്‌ക് ധരിക്കാതെയും കോവിഡ് മാനദഢങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ ഇറങ്ങുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വിപത്തിനെ പ്രതിരോധിക്കാന്‍ കോവിഡ് വാക്‌സിനേഷന്‍ മാത്രമേ നമ്മുടെ കരങ്ങളിലുള്ളു അതിനാല്‍ എല്ലാവരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതേസമയം കോവിഡ് രണ്ടാം തരംഗത്തിന് തടയിടാന്‍ ലോക്ഡൗണ്‍ നിയന്ത്രണം ശക്തമാക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.