സര്‍ക്കാര്‍ വാഹനങ്ങള്‍ റോഡ് ടാക്‌സ് അടയ്ക്കണോ?
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് അടയ്ക്കണോ? എന്ന ചോദ്യം പലരുടെയും മനസ്സില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയാണ് ഓടുന്നത് എന്ന തരത്തിലെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കിയത്്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…
‘ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ ടാക്‌സ് ‘ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇവ ഇല്ലാതെയാണ് ഓടുന്നത് എന്ന തരത്തില്‍ പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വസ്തുതകള്‍ അറിയാത്തതിനാലോ, അതോ അറിഞ്ഞിട്ടും അറിയില്ല എന്നു നടിച്ചിട്ടാണോ എന്ന് മനസിലാകുന്നില്ല.
സര്‍ക്കാര്‍ വാഹനങ്ങളെ റോഡ് ടാക്‌സ് അടക്കുന്നതില്‍ നിന്ന് 1975 മുതല്‍ തന്നെ ഒഴിവാക്കിയതാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങള്‍ക്ക് ടാക്‌സ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് എസ്ആര്‍ഒ 878/75 എന്ന ഉത്തരവ് പ്രകാരം ഇരുപത്തി ഒന്‍പതോളം തരം വാഹനങ്ങള്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാമതായി വരുന്നതാണ് സര്‍ക്കാര്‍ വാഹനങ്ങള്‍.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാക്കാനുള്ള നടപടികള്‍ തുടങ്ങിയത്. അതിനാല്‍ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ആയിട്ടില്ല.
അതുപോലെ തന്നെയാണ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും. ഈ സാഹചര്യത്തില്‍ അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും മോട്ടര്‍വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയാണ് ഓടുന്നത് എന്ന തരത്തിലെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായാണ്
മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.