CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
വസ്തു തർക്കം 45 കാരൻ ആത്മഹത്യാശ്രമം നടത്തി.

തിരുവനന്തപുരം / നെയ്യാറ്റിൻകരയിൽ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര ഭാസ്കർ നഗർ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ 45 ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റിട്ടുണ്ട്. ആത്മഹത്യക്കു ശ്രമിച്ച രാജൻ കുറച്ചു നാളുകളായി മറ്റൊരാളുടെ വസ്തു കയ്യേറി അവിടെ വീട് വെച്ച് താമസിച്ചു വരികയായിരുന്നു എന്നാണ് പറയുന്നത്. ഇതേ വസ്തുവിന്റെ അവകാശത്തെ ചൊല്ലി കുറച്ചു നാളുകളായി തർക്കം നിലനിൽക്കുന്നുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച് എതിർഭാഗം നിയമപരമായി പോവുകയും അതിന്റെ ഭാഗമായി ഇന്ന് സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു അധികൃതർ വരികയും ചെയ്‌തിരുന്നു. വസ്തു നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് രാജൻ ആത്മഹത്യാശ്രമം നടത്തിയത്.
