എം ശിവശങ്കരൻ കുഴഞ്ഞു വീണു,ആശുപത്രിയിലായി.

തിരുവനന്തപുരം/വിവാദമായ യു എ ഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപെട്ടു അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും കണ്ടെത്തുകയും ചെയ്ത നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു.
തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. നിലവിൽ ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങങ്ങൾ പറയുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലായിരുന്നു ഈ ഉത്തരവ് ഉണ്ടായത്. ഇക്കാര്യത്തിൽ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിറകെയാണ് അറസ്റ്റ് ഭയന്ന് ശിവശങ്കർ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ പോലും സമർപ്പിച്ചത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പച്ച കളവു പറഞ്ഞു കോടതിയിൽ ശിവശങ്കറിനുവേണ്ടി കയറിയ വക്കീൻ വാദങ്ങൾ നിരത്തുകയായിരുന്നു. പക്ഷെ ലൈഫ് മിഷൻ കേസുകൾ ഉൾപ്പടെ ഉള്ള ഹൈക്കോടതിയുടെ നിലപാടുകളിൽ സംസ്ഥാനങ്ങളിൽ ഉള്ള വിവിധ ഹൈക്കോടതികൾ എടുക്കുന്ന നിലപാടുകൾ സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമാണെന്ന സുപ്രീം കോടതി ജഡ്ജിയുടെ പരാമർശങ്ങളെ ശരിവക്കും വിധമാണ് കേരളത്തെ ജനത എന്നും ബഹുമാനിക്കുന്ന പരമോന്നത നീതി പീഠത്തിന്റെ നടപടികൾ ഉണ്ടായതെന്ന് പറയാതിരിക്കാൻ ആവില്ല.
സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് എം ശിവശങ്കർ ഇപ്പോഴും പറയുന്നത്. പക്ഷെ സ്വർണ്ണ കടത്തുമായി ബന്ധപെട്ടു സർക്കാരിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് ഇടനിലക്കാരനായി പ്രവർത്തിച്ച ശിവശങ്കരൻ രക്ഷപെടുത്താൻ ഇപ്പോഴും ശ്രമിക്കുന്നത് ഒരു പ്രമുഖ വ്യവസായിയാണെന്ന വിവരം അന്വേഷണ അജൻസികൾ പോലും വെളിപ്പെടുത്തിത്തരുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നതെന്ന് സമ്മതിക്കുന്ന ശിവശങ്കരൻ സ്വപ്നയുടെ അടുത്തിഴപഴകിയ ബന്ധക്കൂട്ടുകൾ നിരത്തി അന്വേഷണ ഏജൻസികളെ വിധികളാക്കാൻ നോക്കുകയാണ്.