എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ.

കൊച്ചി / തിരുവനന്തപുരത്ത് വിവാദമായ സ്വർണക്കടത്ത് സംഭവ ത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വർണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച കേസി ലാണ് ഇ ഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.
തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദമെങ്കിലും, കേസ് നിർണായക ഘട്ടത്തിലാണെന്നും, ജാമ്യം നൽകരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെയും, സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വമ്പൻ സ്രാവു കൾക്ക് കേസുമായി ബന്ധമുണ്ടെന്ന പരാമർശം സാമ്പത്തിക കുറ്റകൃ ത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി തന്നെ പറഞ്ഞിരുന്നതാണ്. പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ശിവശങ്കറിന്റെ ജാമ്യാ പേക്ഷ തള്ളിയിരുന്നു. കഴിഞ്ഞമാസം ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ,സ്വർണ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും, ലോക്കറിൽ നിന്ന് ലഭിച്ച പണം ശിവശങ്ക റിന് നൽകിയ കോഴയാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.