BusinessCovidKerala NewsLatest NewsLaw,

കടകള്‍ തുറക്കാം; മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടത്തിന് അനുമതി

കോഴിക്കോട്: മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാര്‍ക്കും കച്ചവടം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോര്‍പറേഷന്റെ ലൈസന്‍സുള്ള 102 വഴിയോര കച്ചവടക്കാര്‍ക്കാണ് കച്ചവടം നടത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മിഠായി തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതിനായി 32 സ്ഥലങ്ങളില്‍ തെരുവു കച്ചവടത്തിനായി കോര്‍പറേഷന്‍ സ്ഥലം മാര്‍ക്ക് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കച്ചവടത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ തെരുവുകച്ചവടക്കാര്‍ പ്രതിഷേധിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി.

മിഠായി തെരുവില്‍ കടകള്‍ തുറന്നിട്ടും വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് വ്യാപാരികള്‍ സംഘടിച്ചെത്തുകയും കച്ചവടം നടത്താന്‍ ശ്രമിക്കുകയും ചെയ്തു . എന്നാല്‍ പൊലീസ് ഇത് തടയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button