പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്: ആദ്യഫലം തിങ്കളാഴ്ച്ച.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കില്‍ ലഭിക്കും.ആകെ 44,281 ഒഴിവുകളാണ്
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഉണ്ടാ
യിരുന്നത്. ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അലോട്ട്മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം.
കാന്‍ഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദിഷ്ഠ തിയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം. ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളും കയ്യിൽ കരുതണം . പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ പ്രിൻ്റ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രവേശന സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കില്‍ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.