Kerala NewsLatest NewsPolitics
വിവരങ്ങള്‍ ശേഖരിച്ചത് വിദേശ സര്‍വറിലെന്ന് സിപിഎം, ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്തി; ഗുരുതര ആരോപണവുമായി സിപിഎം
തിരുവനന്തപുരം: വ്യാജവോട്ട് പട്ടിക പുറത്തുവിട്ടതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോര്‍ത്തിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ചെന്നിത്തല വിവരങ്ങള്‍ പുറത്തുവിട്ടത് സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്‌സൈറ്റിലൂടെയാണെന്നും
അദ്ദേഹം പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ട്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും എം.എ ബേബി കുറ്റപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഓപ്പറേഷന്‍ ട്വിന്‍സ്
എന്ന വെബ്‌സൈറ്റില്‍ ഇരട്ടവോട്ട് സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. നാലര ലക്ഷം ഇരട്ട വോട്ടുകളുടെ പട്ടികയാണ് വെബ്സൈറ്റ് ഉണ്ടാക്കി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.