‘മാ വന്ദേ’….പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു;നായകൻ ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. പ്രധാനമന്ത്രിയുടെ 75–ാം പിറന്നാളിനോട് അനുബന്ധിചാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ ചിത്രത്തിൽ നരേന്ദ്ര മോദിയായി ഉണ്ണിമുകുന്ദനാണു നായകനാകുന്നത്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ വീർ റെഡ്‌ഡി എം. ആണ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്‌റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലിഷിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ ഛായാഗ്രഹണം കെ. കെ. സെന്തിൽ കുമാർ ഐഎസ്‌സി നിർവഹിക്കും, സംഗീതം രവി ബസൂർ, എഡിറ്റിങ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, ആക്‌ഷൻ കിങ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്‌സ് ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ നരസിംഹ റാവു എം., മാർക്കറ്റിങ് വാൾസ് ആൻഡ് ട്രെൻഡ്‌സ്, പിആർഒ ശബരി എന്നിവരാണ്. മോദിയുടെ സംഭവബഹുലമായ ജീവിതത്തെ അതുപോലെ ചിത്രീകരിക്കുന്നതാകും സിനിമ. കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള യാത്ര ബയോപികില്‍ അതുപോലെ ചിത്രീകരിക്കും. മോദിയും അമ്മ ഹീരാബെന്നുമായുള്ള ആത്മബന്ധവും സിനിമയിലെ പ്രധാന രംഗങ്ങളാകും വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന് പിന്നാലെയാണ് തന്റെ പുതിയ ചിത്രം ഉണ്ണിമുകുന്ദൻ പ്രഖ്യാപിച്ചിരിക്കുന്നത്.
Tag:Ma Vande’…. The life story of Prime Minister Narendra Modi is being made into a movie; starring hero Unni Mukundan.