അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി
അബുദാബി: കേരളത്തിന്റെ അഭിമാനം എം എ യൂസഫലിയെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് പുതിയ വൈസ് ചെയര്‍മാനെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച ശേഷമാണ് ഈ നിയമനം നടപ്പിലാക്കിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഏക ഡയറക്ടര്‍ ബോര്‍ഡര്‍ അംഗമാണ് എം എ യൂസഫലി.
‘ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്‌നിക്കും. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി ഇനിയും പ്രവര്‍ത്തിക്കും”- നിയമനത്തിന് ശേഷം എം എ യൂസഫലി പറഞ്ഞു.
യൂസഫലി കൂടാതെ 29 പ്രമുഖരും ബോര്‍ഡിലെ അംഗങ്ങളാണ്. അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റോഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍,അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരിയെ വൈസ് ചെയര്‍മാന്‍, സൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററുമാണ്