Movie

ലളിത ചേച്ചി ഇനിയെങ്കിലും മൗനം വെടിയണം, രാധാകൃഷ്ണൻ നായരുടെ അടിമയാവരുതെന്ന് ആർഎൽവി രാമക്യഷ്ണൻ

മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആർൽഎവി രാമകൃഷ്ണൻ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത പ്രതികരിച്ചിരുന്നു. കെ പി എസി ലളിത മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആർഎൽവി രാമുക്യഷ്ണൻ ഫേസബുക്കിൽ ഇങ്ങനെ പ്രതികരിച്ചു. സത്യം മറനീക്കി പുറത്തു വരുന്നുണ്ട്. ഞാൻ സത്യമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് പത്ര പ്രസ്താവനയിലൂടെ ലളിത ചേച്ചി പറഞ്ഞു എന്ന് പുറത്തു വന്ന വാർത്തയാണ് എന്നെ ഡിപ്രെഷനിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചത്.ലളിത ചേച്ചിക്ക് എന്തൊക്കെയോ പറയാനുണ്ട്. അവർ പുറത്തു പറയുന്നില്ല. സെക്രട്ടറി ചേച്ചിയുടെ നിലപാടുകളെ മാനിക്കുന്നില്ല എന്നത് സത്യമാണെന്നും രാമക്യഷ്ണൻ കുറിപ്പിൽ പറയുന്നു.

ആർഎൽവി രാമക്യഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. സത്യം മറനീക്കി പുറത്തു വരുന്നുണ്ട്. ഞാൻ സത്യമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് പത്ര പ്രസ്താവനയിലൂടെ ലളിത ചേച്ചി പറഞ്ഞു എന്ന് പുറത്തു വന്ന വാർത്തയാണ് എന്നെ ഡിപ്രെഷനിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചത്.ലളിത ചേച്ചിക്ക് എന്തൊക്കെയോ പറയാനുണ്ട്. അവർ പുറത്തു പറയുന്നില്ല. സെക്രട്ടറി ചേച്ചിയുടെ നിലപാടുകളെ മാനിക്കുന്നില്ല എന്നത് സത്യമാണ്. ഇനി ലളിത ചേച്ചിയോട് കുറച്ചു കാര്യം….വളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ ഒരു കലാകാരി എന്ന നിലയിൽ ഈ കസേരയിൽ എത്തിയത്.

ഇതൊരു അംഗീകാരമാണ്. ഇവിടന്നു കിട്ടുന്ന സാമ്പത്തികം കിട്ടിയിട്ടു വേണ്ട ചേച്ചിക്ക് ജീവിക്കുവാൻ. ചേച്ചി കലാകാരന്മാരുടെ പ്രതിനിധിയായിട്ടാണ് ഈ കസേരയിൽ ഇരിക്കുന്നത്. അപ്പോൾ കലാകാരന്മാരുടെ ദുഃഖം മനസ്സിലാക്കണം. ഭരതൻ സാറും ചേച്ചിയും ഉണ്ടാക്കിയ പേര് രാധാകൃഷ്ണൻ നായർക്ക് വേണ്ടി കളയരുത്. ചേച്ചിക്ക് ഒരു നിമിഷം ചിന്തിക്കാമായിരുന്നു. ചേച്ചിയുടെ മകനായി പല സിനിമകളിലും വേഷമിട്ട ഒരു കലാകാരന്റെ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിടണമായിരുന്നോ? മണി ചേട്ടൻ പോയതോടെ 5 സഹോദരിമാർക്ക് തുണയായ എന്നെ മരണത്തിലേക്ക് തള്ളി വിട്ടാൽ എന്റെ കുടുബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചേച്ചി ചിന്തിച്ചുവോ?

ലളിത ചേച്ചി ഇനിയെങ്കിലും മൗനം വെടിയണം. രാധാകൃഷ്ണൻ നായരുടെ പ്രവൃത്തികൾ ലോകം അറിയണം. ചേച്ചി രാധാകൃഷ്ണൻ നായരുടെ അടിമയാവരുത്. അഭിമാനമുള്ള കലാകാരിയാണെങ്കിൽ സത്യം ലോകത്തോട് വിളിച്ചു പറയണം. അതിനു പറ്റിയില്ല എങ്കിൽ ആ കസേര പോകട്ടെ എന്ന് വയ്ക്കണം. മലയാളികളുടെ മനസ്സിലുള്ള അമ്മ സ്ഥാനം നിങ്ങൾ കളഞ്ഞ് കുളിക്കരുത്. ആത്മഹത്യാ പ്രേരണയ്ക്ക് ആരുടെ പേരിലാണ് കേസ് കൊടുക്കേണ്ടതെന്ന് ചേച്ചി തന്നെ പറയുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button