keralaKerala NewsLatest News

മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മിൽ നടുറോഡിൽ വാക്കുതർക്കം

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി നടുറോഡിൽ വാക്കുതർക്കം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

വിനോദ് കൃഷ്ണയുടെ കാർ സ്വന്തം വാഹനത്തിൽ ഇടിച്ചതായി ആരോപിച്ചാണ് മാധവ് വാഹനം തടഞ്ഞ് ബോണറ്റിൽ ആഞ്ഞടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു. മാധവ് മദ്യപിച്ചിരുന്നതായി കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണ ആരോപിച്ചെങ്കിലും, ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മോചനം.

Tag: Madhav Suresh and Congress leader Vinod Krishna had a verbal argument on the road

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button