മാധവ് സുരേഷിന്റെ ‘അങ്കം അട്ടഹാസം’ ട്രെയിലര്‍ എത്തി

മാധവ് സുരേഷ് പ്രധന വേഷത്തിലെത്തുന്ന ,ഷൈന്‍ ടോം ചാക്കോ,സൈജു കുറുപ്പ്, മഖ്ബൂല്‍ സല്മാന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ‘അങ്കം അട്ടഹാസം’ ട്രെയിലര്‍ എത്തി. പുതുമുഖ നടി കൂടിയായ അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അന്ന രാജന്, അലന്‍സിയര്‍, അമിത്, നന്ദു, നോബി, കുട്ടി അഖില്‍, അജയ്, സൂരജ് സുകുമാര്‍, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. സുജിത്ത് എസ്. നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ ജി. നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ശിവന് എസ് സംഗീതാണ്. മാധവിന്റേതായ നിരവധി ആക്ഷന്‍ സീക്വന്‍സുകളും ട്രെയിലറില്‍ കാണാം. അരങ്ങേറ്റ ചിത്രമായ ‘കുമ്മാട്ടിക്കളി’യിലും ആക്ഷന്‍ പ്രാധാന്യമുള്ള വേഷത്തിലാണ് മാധവ് എത്തിയത്. മാധവ് സുരേഷിന്റെ അടിപ്പകയുടെ പുകിലാനായി ‘അങ്കം അട്ടഹാസം’ ചിത്രത്തിനായി കാത്തിരിക്കാം