Latest NewsSports
ലോകകപ്പ് ഫുട്ബോൾ: ഒമാനെതിരെയും യുഎഇക്കെതിരെയും സന്നാഹ മത്സരത്തിനൊരുങ്ങി ഇന്ത്യൻ ടീം

മുംബൈ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീം ഒമാനും യു എ ഇയ്ക്കും എതിരായി സന്നാഹ മത്സരം കളിക്കും. മാർച്ച് 25ന് ഒമാനെതിരെയും 29ന് യു എ ഇ യ്ക്കും എതിരെയാണ് ഇന്ത്യ നേരിടുക. രണ്ട് മത്സരങ്ങളും ദുബായിലായിരിക്കും നടക്കുക.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂൺ മൂന്നിന് ഖത്തറിനെയും ഏഴിന് ബംഗ്ലാദേശിനെയും 15ന് അഫ്ഗാനിസ്ഥാനെയുമാണ് നേരിടുക. കൊവിഡ് പശ്ചാത്തലത്തിൽ ഖത്തറിലായിരിക്കും യോഗ്യതാ മത്സരങ്ങൾ.2019 നവംബറിൽ ഒമാനെതിരെയാണ് ഇന്ത്യ അവസാന ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗ് പൂർത്തിയായതിന് പിന്നാലെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കിൻറെ നേതൃത്വത്തിൽ ഇന്ത്യൻ ടീം മാർച്ച് 15 മുതൽ 31 വരെ ദുബായിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കും. ഗ്രൂപ്പ് ഇയിൽ അഞ്ച് കളിയിൽ 3 പോയിൻറുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.