ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി അടുപ്പതിലായത്തിന്റെ പ്രതികാരം: ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി 3 കിലോമീറ്റർ യുവതിയെ നടത്തി ബന്ധുക്കൾ: തളർന്ന് നിന്നാൽ വടിയും ബാറ്റുമുപയോഗിച്ച് മർദനം

ഭോപ്പാൽ: ഇന്ത്യയിൽ തന്നെ ഉൾനാടൻ ഗ്രാമങ്ങളി പലതരം ശിക്ഷ നടപടികൾ ഉണ്ട്. നമുക്കൊക്കെ ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത തരത്തിലുള്ള ശിക്ഷകൾ. അത്തരം ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈയറലായി കൊണ്ടിരിക്കുന്നത്. വിവാഹ ബന്ധം പരസ്പര സമ്മതപ്രകാരം ബന്ധം വേർപ്പെടുത്തി നിൽക്കുന്ന യുവതി മറ്റൊരാളുമായി അടുപ്പതിലായി. അതിന്റെ പേരിൽ ഭർത്താവിന്റെ കുടുംബത്തിലെ ഒരാളെ തോളിലേറ്റി നടക്കാൻ നിർബന്ധിതയായി ആദിവാസി യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഗുണ ജില്ലയിലെ സഗായ്, ബൻ ഖേഡി ഗ്രാമങ്ങൾക്കിടയിലാണ് സംഭവമുണ്ടായത്. പൊലീസ് കേസെടുത്ത് നാലുപേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ ഭർത്താവിന്റെ കുടുംബം യുവതിയെ ഗ്രാമത്തിലെത്തി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. തുടർന്നാണ് ഇവർക്കെതിരെ ഇത്ര മോശമായ രീതിയിൽ പ്രവർത്തിച്ചത്.
വടിയും ക്രിക്കറ്റ് ബാറ്റുകളുമായി പ്രദേശവാസികൾ ഒപ്പം നടന്ന് ഭർത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റാൻ നിർബന്ധിക്കുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. മൂന്നു കിലോ മീറ്ററാണ് യുവതി ഇപ്രകാരം ഇവരുമായി നടന്നത്. നടക്കുന്നതിന്റെ വേഗത കുറയുമ്പോൾ വടിയും ബാറ്റുമുപയോഗിച്ച് യുവതി മർദിക്കുന്നതും വിഡിയോയിൽ കാണാം.
മധ്യപ്രദേശിൽനിന്ന് ഇത്തരത്തിലുള്ള വിഡിയോ ആദ്യമായിട്ടല്ല പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ സമാനമായ മറ്റൊരു സംഭവവും നടന്നിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവതിയെക്കൊണ്ട് ഭർത്താവിനെ തോളിലേറ്റി നടത്തിയിരുന്നു. നിന്നുപോയതിന് വടിയുപയോഗിച്ച് മർദിക്കുകയു ചെയ്തു. ഹീനമായ കൃത്യ സ്വന്തം കൺമുന്നിൽ നടന്നിട്ടും ആരുമത് തടയാൻ ശ്രമിച്ചിരുന്നില്ല. എല്ലാവരും ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുന്നതിന്റെ തിരക്കിലായിരുന്നു.