indiaLatest NewsNationalNewsUncategorized

കോഴിപ്പോര് ഒരു സാംസ്‌കാരിക അവകാശമല്ലെന്ന് മദ്രാസ് ഹൈക്കോടതി

കോഴിപ്പോര് ഒരു സാംസ്‌കാരിക അവകാശമല്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാൻ അനുമതി തേടി മധുര സ്വദേശിയായ മൂവേന്തൻ സമർപ്പിച്ച ഹർജി കോടതി തള്ളിക്കൊണ്ടാണ് ഈ നിരീക്ഷണം നടത്തിയത്. മൃഗങ്ങൾ തമ്മിലുള്ള പോരാട്ടം സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടാകാമെന്നും കോടതി പറഞ്ഞു.

‘ആടുകളം’ എന്ന സിനിമയിൽ ഇത് മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എങ്കിലും നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നൽകാൻ കഴിയില്ല. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട്ടിൽ നിയമം മാറ്റിയതുപോലെ സമാനമായ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇത് പരിഗണിക്കാൻ സാധിക്കൂ. അതുവരെ കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഉപയോഗിക്കാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവേന്തൻ നൽകിയ അപേക്ഷ ജില്ലാ കളക്ടർ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Tag: Madras High Court says cockfighting is not a cultural right

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button