keralaKerala NewsLatest News
		
	
	
എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശിയായ മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ആരോപണം.
സംഭവം ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയിലായിരുന്നു പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഇതിന് മുമ്പും സമാനമായ പീഡനം ഉണ്ടായിരുന്നുവെന്നും കുട്ടി പൊലീസിന് മൊഴി നൽകി.
Tag: Madrasa teacher surrenders in court for sexually assaulting eight-year-old girl
 
				


