പൊള്ളുന്ന പെട്രോള്‍ വില,ഹിമാലയന്‍ ട്രിപ്പ് കാന്‍സലാക്കി യുവനടി

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമാ രംഗത്തേക്ക് എത്തിയ നടി അമേയ മാത്യു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോടോയും കാപ്ഷനുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഹിമാലയത്തിലേക്ക് ട്രിപ് പോവാന്‍ റെഡിയാവുമ്ബോഴാണ് സര്‍കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.
ട്രിപിന് റെഡിയായി ബൈകിന് സമീപം നില്‍ക്കുന്ന ഫോടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പെട്രോള്‍ വില കൂട്ടിയ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് പലരുടെയും കമന്റുകള്‍. ഒന്ന് റേഷന്‍ കട വരെയെങ്കിലും പോവാന്‍ കഴിയുമോയെന്നും, കുടുംബം പെരുവഴിയില്‍ എത്തുമെന്ന് ഉറപ്പാണെന്നും കമന്റുകളില്‍ കാണാം.
മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയ മാത്യുവിന്റെ അടുത്ത റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.