FoodsKerala NewsLatest NewsNationalWorld

പ്രായം കുറയ്ക്കുന്ന മാന്ത്രിക മുട്ട! 7 വയസ്സുവരെ കുറയുമെന്ന് വിയറ്റ്നാമീസ് വിശ്വാസം!

ഇതൊരു സാധാരണ പുഴുങ്ങിയ മുട്ടയല്ല. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും, വിയറ്റ്നാമിൽ നിന്നുള്ള ‘ലോഞ്ചിവിറ്റി എഗ്ഗ്’ (Longevity Egg) അഥവാ ദീർഘായുസ്സ് നൽകുന്ന മുട്ടയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്! ഈ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ഏഴ് വയസ്സുവരെ കുറഞ്ഞതായി അനുഭവപ്പെടുമെന്നാണ് അവിടുത്തെ ആളുകൾ പറയുന്നത്. എന്താണ് ഈ മുട്ടയുടെ പ്രത്യേകത?

വിയറ്റ്നാമിലെ ഡാ നങ് (Da Nang) എന്ന മലയോര പട്ടണത്തിലാണ് ഈ അത്ഭുത മുട്ടകൾ ലഭിക്കുന്നത്. മുട്ടയിലല്ല, അത് പാകം ചെയ്യുന്ന രീതിയിലാണ് കാര്യം! സാധാരണ ചെയ്യുന്നതുപോലെ അടുപ്പിൽ വെച്ചല്ല ഇവ വേവിക്കുന്നത്. പകരം, പട്ടണത്തിനടുത്തെ ന്യൂയി തൻ തായ് ഹോട്ട് സ്പ്രിങ്സ് പാർക്കിലെ (Núi Thần Tài Hot Springs Park) സ്വാഭാവികമായ ചൂടുറവകളിൽ വെച്ചാണ് മുട്ടകൾ പാകം ചെയ്യുന്നത്. മലയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ഈ ചൂടുനീരുറവകളിലെ വെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. 65 ഡി​ഗ്രി സെൽഷ്യസ് മുതൽ 75ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ഈ ഉറവയിൽ ഏകദേശം 15- 20 മിനിറ്റ് സമയമെടുത്താണ് മുട്ടകൾ വേവിക്കുന്നത്. ഈ പ്രത്യേക രീതിയിൽ വേവിക്കുമ്പോൾ മുട്ടയ്ക്ക് രുചിയും ആരോഗ്യഗുണങ്ങളും കൂടുമെന്നാണ് ഇവരുടെ വിശ്വാസം.

മുട്ടയുടെ മഞ്ഞക്കരുവിനെ ‘യിൻ’ എന്നും വെള്ളയെ ‘യാങ്’ എന്നുമാണ് ഇവിടെ വിശേഷിപ്പിക്കുന്നത്. ഈ ‘ലോഞ്ചിവിറ്റി എഗ്ഗ്’ കഴിക്കുന്നത് ദീർഘായുസ്സ് നൽകുമെന്നും ചെറുപ്പമായിരിക്കാൻ സഹായിക്കുമെന്നും ഒരു ഐതിഹ്യം പോലെ വിയറ്റ്നാമുകാർ കരുതുന്നു. ശ്രദ്ധിക്കുക, ഈ അത്ഭുതകരമായ അവകാശവാദങ്ങൾക്ക് ഇതുവരെ ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും ലഭിച്ചിട്ടില്ല. എങ്കിലും, ഈ ചൂടുറവകളിലെ ധാതുക്കളുടെ സാന്നിധ്യവും വേവിക്കുന്ന രീതിയും ഈ മുട്ടകൾക്ക് ഒരു പ്രത്യേകത നൽകുന്നു എന്നതിൽ സംശയമില്ല.

Tag: magic egg that reduces age! Vietnamese believe it can reduce age by up to 7 years!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button