Latest NewsNationalUncategorized
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച
മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. വ്യാഴാഴ്ച രാത്രി പത്തരയോടെ നോബൽ ഇന്റർമീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. വാതക ചോർച്ചയ്ക്ക് പിന്നാലെ ശ്വാസതടസ്സവും കണ്ണിൽ എരിച്ചിലും അനുഭവപ്പെട്ടതായി നിരവധി പ്രദേശവാസികൾ പറഞ്ഞു.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശവാസികളിൽ ചിലരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് രാത്രി പതിനൊന്നരയോടെയാണ് ചോർച്ച അടയ്ക്കാനായത്. ഫാക്ടറിയിലെ കെമിക്കൽ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.