ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പൊലീസ് നൃത്തം ചെയ്യിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയില്‍ ജല്‍ഗാവിലെ ഒരു ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
പുറത്തുനിന്നുള്ളവരും ചില പൊലീസുകാരും കേസ് അന്വേഷിക്കാനെന്ന വ്യാജേന ഹോസ്റ്റലിലേക്കു വരികയും കുറച്ചു പെണ്‍കുട്ടികളെ ബലമായി വിവസ്ത്രരാക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തെന്നാണു പരാതിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തിട്ടില്ലെന്നു ബിജെപി ആരോപിച്ചു.
രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് പരിശോധിച്ച് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും’- അനില്‍ ദേശ്മുഖ് വ്യക്തമാക്കി.