മഹസറില്‍ ഒപ്പിട്ടില്ല, ബിനീഷിന്റെ കുടുംബം പുറത്തെത്തി.

തിരുവനന്തപുരം/ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷന് ചെയര്‍മാനെയും സംഘത്തെയും ഇഡി അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. എന്നാൽ ബിനീഷിന്റെ ഭാര്യയെയും കുട്ടിയെയും അമ്മയെയും പുറത്തേക്ക് പോകാൻ ഇഡി അനുവദിച്ചു. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതം കുഴിയിലെ വീട്ടില്‍നിന്ന് കുടുംബാംഗങ്ങള്‍ പുറത്തെത്തി. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണു പുറത്തെത്തി ബന്ധുക്കളെ കണ്ടത്.
മണിക്കൂറുകള്‍ നീണ്ട പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടി ലാക്കിയെന്നു ഭാര്യാമാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്ന നിലപാടിൽ ബിനീഷിന്റെ കുടുംബം ഉറച്ചു നിൽക്കുകയാണ്. തല പോയാലും ഒപ്പിടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ ആരോപിക്കുന്നുണ്ട്. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മയക്ക് മരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് അടക്കം ഉള്ള ചില തെളിവുകൾ ഇ ഡി റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഇ ഡി യെ അറിയിക്കുകയു ണ്ടായി. എന്നാല്‍ ആദ്യം ഇഡിയുടെ അഭിപ്രായം കേട്ടറിഞ്ഞ സിആര്‍പിഎഫ് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ബാലാവകാശ കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കമ്മീഷൻ ആർപിഎഫിന് നോട്ടീസ് നൽകി. കുട്ടിയുടെ അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഉടൻതന്നെ പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.തുടർന്നാണ് കുട്ടിയേയും ബന്ധുക്ക ളെയും പുറത്തേക്ക് വിടാൻ ഇ ഡി തയ്യാറായത്.
അതേസമയം, ബിനീഷിന്റെ വീടിനുള്ളിലുള്ളവരെ തടഞ്ഞുവച്ചി രിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവു മായി സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു. തങ്ങളുടെ നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഇഡി പൊലീസിനെ വിവരമറിച്ചു. വിവരം കോടതിയില്‍ അറിയിക്കുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.