കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികള്‍ പോലീസ് വലയില്‍
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് നടത്തിയ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് പോലീസ് പിടിയിലായത്.
തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 358 കോടിയുടെ ഡെപ്പോസിറ്റുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത് തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.ഇതോടെയാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കുകയായിരുന്നു.
1921 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കാണിത്. ബാങ്കിന്‍ കീഴില്‍ നാല് ബ്രാഞ്ചുകളും നീതി മെഡിക്കല്‍ സ്റ്റോറും, ഒരു സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിന്റെ സല്‍പ്പേര് ഇല്ലാതായി. അന്വേഷണം പുരോഗമിക്കുകയാണ്