ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’യുടെ ടീസര്‍ എത്തി. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. ആരാധകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനമാണ് കാന്തയുടെ ടീസര്‍.
അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോര്‍സെ ആണ്. ചിത്രത്തില്‍ ചന്ദ്രന്‍ എന്ന സിനിമാ നടനായാണ് ദുല്‍ഖര്‍ എത്തന്നത്. തന്നെ താരമാക്കിയ സമുദ്രക്കനിയുടെ സംവിധായകനുമായി ചന്ദ്രന്‍ പിണക്കത്തിലാകുന്നതും ഇരുവരും വലിയ ശത്രുതയിലേക്ക് നീങ്ങുന്നതുമെല്ലാം ടീസറില്‍ കാണാം. പിരിയഡ് ഡ്രാമയായ കാന്ത ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Tag; makers of Dulquer Salmaan’s film ‘Kantha’ have released the teaser