രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലുറച്ച് ഉമ്മൻചാണ്ടി
തിരുവനന്തപുരം: . ആവേശം കൊണ്ട് മാത്രം പാർട്ടിയെ ചലിപ്പിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ ചെന്നിത്തല വേണമെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.
എന്നാൽ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യമാണ് ഭൂരിപക്ഷം പേർക്കും. അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നും ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കില്ലെന്നുമാണ് അഭിപ്രായം. ഇതുതന്നെയാണ് ഹൈക്കമാൻറിനെ പ്രതിരോധത്തിലാക്കുന്നതും.
അതേസമയം, എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിന്മേൽ ചർച്ചകൾ തുടരുകയാണ്.