ആക്ഷന്‍,കട്ട്; അതി സാഹസികവുമായി മഞ്ജു.
മഞ്ജു വാരിയര്‍ പ്രധാനവേശം കൈകാര്യം ചെയ്ത ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ചതുര്‍മുഖം. ചതുര്‍മുഖത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ എട്ടിനായിരുന്നു. പിന്നീട് കോവിഡ് രൂക്ഷമായതോടെ ജൂലൈ ഒന്‍പതിന് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തി. എന്നാല്‍ ചിത്രത്തിന്റെ മേക്കങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമം ഏറെ ചര്‍ച്ച ചെയ്യുന്നത്.
ഡ്യൂപ്പിനെ ഉപയോഗികാതെ അതിസാഹസികമായ രംഗങ്ങള്‍ മഞ്ജു തന്നെ അഭിനയിക്കുന്നതാണ് വീഡിയോ. റോപ്പ് ശരീരത്തില്‍ കെട്ടി വായുവിലൂടെ ഉയര്‍ന്നുപൊങ്ങുന്ന മഞ്ജുവിനെ മേക്കിങ് വീഡിയോ കാണുമ്പോള്‍ ആരദകര്‍ക്ക ആവേശം ഉയരുകയാണ്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതരാണ് ചിത്രം സംവിധാനം ചെയ്തത്.
തിയറ്ററില്‍ അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കലക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍ഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസ് ചെയ്യുകയായിരുന്നു.
മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ പ്രോജക്‌റ്റെന്ന വിശേഷണമാണ് ഈ ചിത്രത്തിന്. സണ്ണി വെയ്നും ചിത്രത്തില്‍ പധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് മനോജ്. സംഗീതം, സൗണ്ട് ഡിസൈന്‍ ഡോണ്‍ വിന്‍സെന്റുമായിരുന്നു.