Editor's ChoiceKerala NewsLatest NewsNationalNewsPoliticsTamizh nadu
മക്കൾ സേവൈ കക്ഷി രജനികാന്തിന്‍റെ പാർട്ടി, ചിഹ്നം ഓട്ടോറിക്ഷ.

ചെന്നൈ / തെന്നിന്ത്യയിൽ നടൻ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഏറെ ചർച്ചയാവുന്നതിനിടെ, രജനിയുടെ പാർട്ടിയുടെ പേര് തീരുമാനിച്ചതായ പുതിയ വാർത്തകൾ പത്ത് വന്നു . മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേര് മാറ്റി മക്കൾ സേവൈ കക്ഷി എന്ന പേരാണ് രജനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷയാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം. മക്കൾ സേവൈ കക്ഷി എന്നാണു രജനി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ രജനികാന്തിന്‍റെ ഓഫിസിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31 നേ പ്രഖ്യാപിക്കൂ എന്നാണ് താരത്തിന്‍റെ ഓഫിസിൽ നിന്ന് പറയുന്നത്.