75-ാം സ്വാതന്ത്ര്യ ദിനം; മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ സൊസൈറ്റി ആസ്ഥാനത്ത് പതാക ഉയര്‍ത്തി
കണ്ണൂര്‍: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ സൊസൈറ്റിയുടെ ആസ്ഥാനത്ത് (കണ്ണൂര്‍) സൊസൈറ്റി പ്രസിഡന്റ് രാഹുല്‍ ചക്രപാണി പതാക ഉയര്‍ത്തി. സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, മാനേജര്‍ ജെറിന്‍ രാജ്, ഓഫീസ് സെക്രട്ടറി നിവില്‍ വിസി ,അസി.മനേജര്‍ നിതിന്‍ പി കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാര്‍ഷിക പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു സഹകരണ സൊസൈറ്റിയായ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 2019-ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു വിവേകപൂര്‍ണ്ണമായ കാര്‍ഷിക സഹകരണ സൊസൈറ്റിയായി. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ നിന്ന് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് ഇത് ഉയര്‍ന്നു വന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കാര്‍ഷിക മന്ത്രാലയം അംഗീകരിച്ച ദക്ഷിണേന്ത്യയിലെ ഏക മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണിത്.