Kerala NewsLatest News
വള്ളികുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ :കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ .പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത്ത് .പ്രതി എവിടെയുണ്ടെന്ന് എന്നതിനെപ്പറ്റി പൊലീസിന് സൂചന ലഭിച്ചുവെന്നും വിവരം.
സംഭവത്തെത്തുടര്‍ന്ന് വള്ളിക്കുന്നത്ത് സി പി ഐ എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു .അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന കാശി ,ആദര്‍ശ് എന്നിവര്‍ ആശുപത്രിയിലാണ് .ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട് .കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നത് വ്യക്തമല്ല .