മലങ്കര പള്ളി തർക്കം വീണ്ടും വിവാദങ്ങളിലേക്ക്.

കൊച്ചി / യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള മലങ്കര പള്ളി തർക്കം വീണ്ടും വിവാദങ്ങളിലേക്ക്. വിട്ടുകൊടു ക്കേണ്ടിവന്ന പളളികളിൽ തിരിച്ചെത്തി ആരാധന നടത്തുമെന്ന് യാക്കോബായ സഭാനേതൃത്വം വ്യക്തമാക്കിയതോടെയാണിത്. പ്രാർത്ഥനക്കു വന്നാൽ തടയില്ലെന്നും എന്നാൽ പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ഓർത്തഡോക്സ് സഭാപ്രതിനിധികൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. അനുരഞ്‍ജന ചർച്ചയെ തുടർന്ന് നിർത്തിവെച്ച സമരപരിപാടികൾ വീണ്ടും ആരംഭിക്കാൻ യാക്കോബായ സഭാനേതൃത്വം തീരുമാനിച്ച സാഹചര്യത്തിൽ മലങ്കര സഭാതർക്കം വീണ്ടും രൂക്ഷമാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രവേശനം ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണം കൊണ്ടുവ രണമെന്ന ആവശ്യമാണ് യാക്കോബായ വിഭാഗം മുഖ്യമായും മുന്നോട്ടു വെക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഓർത്തഡോൿസ് വിഭാഗത്തെ പിണക്കിക്കൊണ്ടൊരു തീരുമാന മെടുക്കാൻ സംസ്ഥാന സർക്കാരും തയ്യാറാവില്ല.
കോടതി വിധിയിലൂടെ തങ്ങൾക്ക് നഷ്ടമായ 52 പളളികളിലും തിരികെ പ്രവേശിക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യം അവർ ഒരു പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്ന തുമാണ്. വിട്ടുകൊടുത്ത പള്ളികളിൽ ഞായറാഴ്ച മുതൽ നിരാഹര സമരം ആരംഭിക്കും. പ്രവേശനം ഉറപ്പാക്കാൻ സർക്കാർ നിയമനി ർമാണം നടത്തിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകുമെന്നും സഭാനേതൃത്വം മുന്നറിയിപ്പ് നൽകുന്നു. പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും യാക്കോബായ സഭ വൈദീകരെ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പ്രശ്നമുണ്ടാക്കാൻ വന്നാൽ അതിനെ നേരിടും. 13ാം തിയതി പള്ളിയിൽ പ്രവേശിക്കാൻ യാക്കോബായ സഭ വിശ്വാസികൾ തീരുമാനിച്ച സാഹചര്യത്തിൽ പോലീസ് സംരക്ഷണം തേടാനും ഓർത്തഡോക്സ് സഭാനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.