Kerala NewsLatest NewsUncategorized
കൊടകര കുഴൽപ്പണ കവർച്ചാ കേസ് ; ബി ജെ പി നേതാക്കൾക്ക് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി അന്വേഷണ സംഘം
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി ജെ പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന്റെ നീക്കം. പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവർക്കാണ് നോട്ടീസ് നൽകുക. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുകയെന്നാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം വാക്കാൽ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇരുവരും അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് നോട്ടീസ് നൽകുന്നത്. പാർട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്.