ഗുണ്ടാവിളയാട്ടം; ഏഴുപേര്‍ പിടിയില്‍
കോട്ടയം: ഗുണ്ട അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന 5 പ്രതികളും അറസ്റ്റിലായി. ഗുണ്ട അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഏഴുപേരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്‍പ്പുക്കര കോലേട്ടമ്പലം ഭാഗത്ത് ചക്കിട്ടപറമ്പില്‍ അഖില്‍ രാജ് (24), തെള്ളകം അടിച്ചിറ വലിയകാല കോളനിയില്‍ തടത്തില്‍പറമ്പില്‍ നാദിര്‍ഷ നിഷാദ് (21), ആര്‍പ്പൂക്കര വില്ലൂന്നി പിഷാരത്ത് വീട്ടില്‍ വിഷ്ണു ദത്തന് (21), ഏറ്റുമാനൂര്‍ കൈപ്പുഴ വില്ലേജ് പിള്ളക്കവല ഇല്ലിച്ചിറയില്‍ ഷൈന്‍ ഷാജി (23) പെരുമ്പായിക്കാട് മള്ളുശ്ശേരി തേക്കുംപാലം പതിയില്‍ പറമ്പില്‍ തോമസ് എബ്രഹാം (26), എന്നിവരെ അടിമാലിയില്‍ നിന്ന്് പിടികൂടി്.
ഗുണ്ടസംഘങ്ങള്‍ തമ്മിലെ പകയില്‍ എതിര് സംഘത്തില്‍പെട്ടയാളുടെ ആര്‍പ്പൂക്കരയിലെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഈ കേസിലെ അഞ്ച് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ ബസ്സ്റ്റാന്‍ഡില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ ആര്‍പ്പൂക്കര തൊണ്ണംകുഴി കണിച്ചേരില്‍ ആല്ബിന് ബാബു (20), ആര്‍പ്പൂക്കര തൊമ്മന്‍കവല താഴപ്പള്ളിയില്‍ ഹരിക്കുട്ടന് സത്യന് (22) എന്നിവരും അറസ്റ്റിലായി.