മലയാളത്തിന്റെ കഥാകാരൻ യു.എ. ഖാദര്‍ അന്തരിച്ചു.

കോഴിക്കോട്/കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുക ഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിൽ നിറ സാന്നിധ്യ മായിരുന്ന കഥാകാരൻ യു.എ. ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1935 ല്‍ ബര്‍മ്മയില്‍ ജനിച്ച യു.എ. ഖാദര്‍ കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹക രണസംഘം വൈസ് പ്രസിഡന്റുമായിരുന്നു. കേരളീയനായ പിതാവ് മൊയ്തീന്റെയും മ്യാന്മാർ സ്വദേശിനി മാമൈദിയുടേയും മകനായി 1935 ൽ ജനിച്ച ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ആണ് കേരള ത്തിലെത്തുന്നത്. കൊയിലാണ്ടി ഗവ: ഹൈസ്കൂൾ, മദ്രാസ് കോളേജ് ഓഫ് ആർട്ട്സ് എന്നിവിടങ്ങളിലായിരുന്നു പഠനം. നോവലുകൾ, യാത്ര വിവരങ്ങൾ, കഥാസമാഹാരങ്ങൾ, ബാലസാഹിത്യം തുടങ്ങി 70 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായിട്ടുള്ളവയായിരുന്നു ഖാദറിന്റെ രചനകൾ. അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവ നേടിയി ട്ടുണ്ട്.