DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീര മൃത്യു

ഇന്ത്യ -പാകിസ്താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.
രജൗരിയിലെ സുന്ദർബനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് അനീഷ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.30ക്കായിരുന്നു പാക് പ്രകോപനം.ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്.
ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേർജറിനും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. എമിലിയാണ് അനീഷിൻറെ ഭാര്യ. ഏകമകൾ ഹന്ന