CovidLatest NewsNationalNews

ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മലയാളി മരിച്ചു

വ​ട​ക്ക​ഞ്ചേ​രി: ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന്യു​മോ​ണി​യ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ മ​രി​ച്ചു. മ​ഞ്ഞ​പ്ര പാ​തി​രി​ക്ക​ളം എം. ​രാം​ദാ​സാ​ണ്​ (65) മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ നാ​ലു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വി​ല്‍ ചി​കി​ത്സ പ്ര​തി​സ​ന്ധി​ക്കൊ​പ്പം ഓ​ക്സി​ജ​ന്‍ ക്ഷാ​മം കൂ​ടി​യാ​യ​തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​വാ​യ എം.​കെ. സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11നാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം പി​ന്നീ​ട് ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും. ക​മ്ബ​നി​യി​ലെ ജോ​ലി​യു​മാ​യി ഏ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​ഡ​ല്‍​ഹി​യി​ലാ​ണ് രാം​ദാ​സ്. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ള്‍: ദി​വ്യ (കാ​ന​ഡ), നി​വ്യ. മ​രു​മ​ക്ക​ള്‍: റി​നി​ത്, അ​മി​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ദേ​വ​ന്‍, ശി​വ​ദാ​സ​ന്‍, സ​രോ​ജി​നി, ദേ​വ​കി, ക​രു​ണാ​വ​തി, കാ​ഞ്ച​ന, വ​സു​മ​തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button