DeathGulfLatest NewsNews
സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു
മാലി: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹാഷിം (23) ആണ് മരിച്ചത്. ധിഫ്യൂഷി ദ്വീപിന് സമീപമാണ് സംഭവമുണ്ടായത്
സൗദിയിലേക്ക് തിരിച്ചു പോകുന്നതിനായി ഏപ്രില്‍ 19നാണ് ഇദ്ദേഹം മാലിയിലെത്തിയത്. മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം പൊലീസ് കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.