ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി സംഘം മടങ്ങുന്നു
ഹിമാചൽ പ്രദേശിലെ കിനൗറിലെ കൽപയിൽ കുടുങ്ങിയ മലയാളി സംഘം തിരികെ ഷിംലയിലേക്ക് മടങ്ങുന്നു. ബസിലൂടെയാണ് സംഘം യാത്ര ആരംഭിച്ചത്. നികുൽസാരി വരെയാകും ബസ് യാത്ര. അവിടെ നിന്ന് പൊലീസ് സഹായത്തോടെ തകർന്ന റോഡുകൾ കടന്നാണ് മുന്നോട്ട് പോകുക. 18 മലയാളികൾ ഉൾപ്പെടെ 25 അംഗ സംഘമാണ് കൽപയിൽ കുടുങ്ങിയിരുന്നത്.
ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് സംഘം സ്പിതി വാലി സന്ദർശിക്കാൻ പോയത്. തിരികെ മടങ്ങുന്നതിനിടെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നതോടെ തിരിച്ചുവരാൻ സാധിക്കാതെ പോയിരുന്നു.
സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിന് കത്ത് അയച്ചിരുന്നു. ഇവരെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. നോർക്ക മുഖേന ഹിമാചൽ സർക്കാരിനെ വിവരം അറിയിച്ചതായും സംഘത്തെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.
Tag: Malayali group stranded in Himachal Pradesh returns