Latest NewsNational
കോവിഡ്: വാജ്പേയിയുടെ മരുമകള്‍ കരുണ ശുക്ല അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകളാണ്. കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ നില വഷളാവുകയായിരുന്നു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ദീര്‍ഘകാലം ബിജെപിയില്‍ പ്രവര്‍ത്തിച്ച കരുണ ശുക്ല 2013 ഒക്ടോബറിലാണ് കോണ്‍ഗ്രസില്‍ എത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ശുക്ല പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.