മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനം കേരളത്തിലേക്ക് മടങ്ങിയേക്കും; കേസിന്റെ നടപടി ക്രമങ്ങൾ ഏഴാം തീയതി പൂർത്തിയാകും
ഛത്തീസ്ഗഡിലെ ദില്ലിരാജറായിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനം കേരളത്തിലേക്ക് മടങ്ങിയേക്കും. കേസിന്റെ നടപടി ക്രമങ്ങൾ ഏഴാം തീയതി പൂർത്തിയാകും. അറസ്റ്റിൽ പ്രാഥമീക വിവരങ്ങൾ തേടാൻ എൻഐഎ. ഛത്തീസ്ഗഡ് പൊലീസിൽ നിന്നും എൻഐഎയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കേസ് റദ്ദാക്കാൻ ഹെെക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ.
കേസ് അവസാനിക്കുന്നതുവരെ ഇരുവരുടെയും ചുമതലകളിലും സ്ഥാനമാറ്റത്തിലും മാറ്റമുണ്ടാകില്ല. അതേസമയം, പെൺകുട്ടികൾ നൽകിയ പരാതിയിൽ ബജറംഗ് ദൾ നേതാവ് ജ്യോതി ശർമയ്ക്കും പ്രവർത്തകർക്കും എതിരെ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ രണ്ടാഴ്ച കൂടുമ്പോഴൊക്കെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ ഉപാധിയിൽ പുറത്തിറങ്ങിയതാണ്. ആ ഉപാധി പ്രകാരം അവർ ഓഗസ്റ്റ് 8-ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, അതിനുശേഷമാണ് കേരളത്തിലേക്ക് മടങ്ങുക. കേരളത്തിലെ വീടുകളിൽ ഏതാനും ദിവസം കഴിയുന്നതിന് ശേഷം അവർ വീണ്ടും ഛത്തീസ്ഗഡിലേക്ക് മടങ്ങും. കണ്ണൂർ സ്വദേശിനിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി അങ്കമാലി സ്വദേശിയും.
കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ തുടരാൻ ഇരുവരും ഛത്തീസ്ഗഡിൽ തുടർന്നു സാന്നിധ്യം പുലർത്തേണ്ടിവരും. ജാമ്യ ഉപാധികൾ പ്രകാരം രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് തടസമില്ല.
അതേസമയം, യുവതികൾ നൽകിയ പരാതിയിൽ ഇപ്പോഴും നടപടിയില്ല. ലളിത, സുഖ്മതി എന്നിവർ ഓർച്ച പൊലീസ് സ്റ്റേഷനിലും കമലേശ്വരി മറ്റൊരു പൊലീസ് സ്റ്റേഷനിലും നൽകിയ പരാതികൾ ദുര്‍ഗിലേക്ക് മാറ്റി. അവിടെത്തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Tag: Malayali nuns may return to Kerala by the end of this week; proceedings in the case will be completed on the 7th