keralaKerala NewsLatest News
ഓണാഘോഷത്തിനിടെ ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

ഓണാഘോഷത്തിനിടെ ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ മലയാളികൾ തന്നെയാണെന്ന സൂചനയും, കോളേജിലെ ചില മുൻവിദ്യാർത്ഥികളും സംഘർഷത്തിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് വിവരങ്ങൾ.
ഇന്നലെ ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിലാണ് സംഭവം നടന്നത്. കോളേജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് വഴിമാറിയത്.
Tag: Malayali student stabbed in Bengaluru during Onam celebrations; Police intensify investigation