CrimeLatest NewsNationalNewsUncategorized

വനിതാ ഡോക്ടർമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ

ഡ്രസിംഗ് റൂമിൽ ക്യാമറ വച്ച് വനിതാ ഡോക്ടർമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ. ബംഗളൂരു സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപെഡിക്സ് ഡയറക്ടറുടെ പരാതിയെത്തുടർന്ന് 31കാരനായ മരുശേതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ 9.30ന് വസ്ത്രം മാറുന്നതിനായി ഡ്രസിംഗ് റൂമിലെത്തിയ വനിതാ സർജനാണ് മുറിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ‌ ഫോൺ വച്ചിരിക്കുന്നത് കണ്ടത്. ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിന് മുൻപായി ഡ്രസ് മാറാനായി എത്തിയതായിരുന്നു സർജൻ. മൊബൈൽ ഫോണിലെ ക്യാമറ ഓണാക്കിയ നിലയിലായിരുന്നു. ഉടൻ തന്നെ സർജൻ മറ്റ് ഡോക്ടർമാരെ അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ മൊബൈൽ ഫോൺ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സിൻറെതാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ഡയറക്ടർ തിലക് നഗർ പൊലീസിന് പരാതി നൽകുകയുമായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മരുശ്വേത ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ ആരുമായും പങ്കുവച്ചിട്ടില്ലെന്നും പങ്കുവച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ മരുശ്വേതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button