CovidLatest NewsNationalNews
രാജ്യത്ത് 24മണിക്കൂറിനിടെ 39,769 പേര്‍ക്ക് കൊവിഡ്; രോഗമുക്തര്‍ മൂന്ന് കോടിയിലേക്ക്
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 39,769 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,352 പേര്‍ രോഗമുക്തി നേടി. 723 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അതേ സമയം ഇന്ത്യയില്‍ 3,05,85,229 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടിയിലേക്ക് കടക്കുകയാണ്. നിലവില്‍ 4,82,071 പേരാണ് ആശുപത്രിയിലും വീടുകളിലുമായി ചികിത്സയിലുള്ളത്. 4,02,728 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
35,28,92,042 ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ് നിലവില്‍. കഴിഞ്ഞ 28 ദിവസമായി രാജ്യത്ത് അഞ്ച് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം കേരളത്തില്‍ പത്തിന് മുകളില്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടുള്ള ടി.പി.ആര്‍.