CrimeLatest NewsLaw,NationalNewsPolitics

ഹൈക്കോടതി ഉത്തരവ്; മമത സര്‍ക്കാരിന് തിരിച്ചടി

കല്‍ക്കട്ട: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടിയുമായി കല്‍ക്കട്ട ഹൈക്കോടതി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐ യെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതി.

ആറാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുമ്പും പിന്‍മ്പും നിരവധി അക്രമ സംഭവങ്ങളാണ് മമത സര്‍ക്കാരിന്റെ പശ്ചിമ ബംഗാളില്‍ അരങ്ങേറിയത്.

ഇതിനെതിരയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കല്‍ക്കട്ട ഹൈ കോടതിയുടെ ഈ ഉത്തരവ് യഥാര്‍ത്ഥത്തില്‍ മമത സര്‍ക്കാരിനെ സംബന്ധിച്ച വലിയ തിരിച്ചടിയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button