CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

തൃശ്ശൂരില്‍ വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.

തൃശൂര്‍: തൃശ്ശൂരില്‍ വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം. പഞ്ചര്‍ ഒട്ടിച്ചുനല്‍കാത്ത കടഉടമയെ ഗുണ്ടാസംഘം വെടിവച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂര്‍ക്കഞ്ചേരിക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും പിടിച്ചെടുത്തു. അതേസമയം കടയുടമയോട് പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നുതായും അന്വോഷണസംഘം പറയുന്നു. ഇതിന് പ്രതികാരം വീട്ടിയതാണെന്ന് പോലീസ് പറയുന്നു.

നാലുദിവസം മുമ്പ് പ്രതികള്‍ പഞ്ചറൊട്ടിക്കാന്‍ കടയില്‍ എത്തിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പഞ്ചര്‍ ഒട്ടിച്ച് നല്‍കിയില്ല. ഇതിന് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞദിവസം രാത്രി ഇവര്‍ സംഘംച്ചേര്‍ന്ന് എത്തുകയായിരുന്നു. കടയില്‍ വന്ന ഇവര്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെടിവയ്ക്കുകയുമായിരുന്നു.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ക്ക് തോക്ക് എവിടെ നിന്നും ലഭിച്ചു എന്നത് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button