മമത ബാനര്‍ജി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു മുന്നണികളിലും നില്ക്കുന്ന ഇരുവരും തമ്മില്‍ ഉയര്‍ത്തുന്ന വാക്പോര് മാധ്യമശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇവരുടെ ഈ കൂടികാഴ്ചയെ മാധ്യമങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമത സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് ആദ്യമായാണ് പെഗാസസ് വിവാദത്തില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്.
ഇത്തരത്തില്‍ കേന്ദ്രത്തിന്റെ ഒരോ നീക്കത്തയും പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും ഈ കൂടിക്കാഴ്ച്ച. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മമതയെ വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തുമെന്ന ബിജെപി യുടെ വെല്ലുവിളിക് മറുപടിയായി വലിയ ഭൂരിപക്ഷത്തിലായിരുന്നു മമത തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷം ബുധനാഴ്ച സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളയും കാണും എന്നാണ് ഔദ്യോഗിക വിവരം.