Latest NewsNationalNews
ബി.ജെ.പി ഭീഷണിപ്പെടുത്താന്‍ വന്നാല്‍ ശക്തമായി അലറുമെന്ന് മമത

കൊല്‍ക്കത്ത : ബിജെപിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാകാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ പിടിക്കാമെന്ന അവരുടെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്നും മമത പറഞ്ഞു എല്ലാവരും എന്നോടൊപ്പം നില്‍ക്കണമെന്നും മമത പറഞ്ഞു.
‘എല്ലാവരും എന്നോടൊപ്പം നില്‍ക്കണം. എല്ലാ ഭീഷണിയും താന്‍ നിര്‍ത്തിതരാം. എന്നെ ആരെങ്കിലും ഭീഷണിപ്പെടുത്താന്‍ വന്നാല്‍ താന്‍ അലറും. ശരിക്കും അലറും. ബി.ജെ.പി.യെ ബംഗാളില്‍ നിന്നും കെട്ടുകെട്ടിക്കും.ഇവിടെ കയറാന്‍ പോലും അനുവദിക്കില്ല.’- മമത പറഞ്ഞു.
ബി.ജെ.പി ഭരണത്തിലേറുക എന്നാല്‍ നാട്ടില്‍ കലാപം വര്‍ധിക്കുമെന്നാണ് അതിന് അര്‍ത്ഥമെന്നും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനിടെ മമത ബാനര്‍ജിയുടെ അഴിമതി ഭരണത്തെ ബിജെപി തുറന്നുകാട്ടുന്നത് തൃണമൂല്‍ അണികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.