CovidLatest NewsNationalNewsPolitics

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു മുന്നണികളിലും നില്‍ക്കുന്ന ഇരുവരും തമ്മില്‍ ഉയര്‍ത്തുന്ന വാക്‌പോര് മാധ്യമശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇവരുടെ ഈ കൂടികാഴ്ചയെ മാധ്യമങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

ഫോണ്‍ ചോര്‍ത്തലില്‍ പരസ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മമത, പ്രധാമനമന്ത്രിയോട് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതേസമയം ബംഗാളില്‍ ആവശ്യമായ കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ലെന്നും അതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിടുണ്ട്.

പ്രധാനമന്ത്രി പരാതി കേട്ടിടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നു പറഞ്ഞതായും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മമതയെ വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തുമെന്ന ബിജെപി യുടെ വെല്ലുവിളിക് മറുപടിയായി വലിയ ഭൂരിപക്ഷത്തിലായിരുന്നു മമത തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ബുധനാഴ്ച സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളയും മമത കാണും എന്നാണ് ഔദ്യോഗിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button