Latest NewsNationalNewsUncategorized
മമത രാജ്യത്തിന്റെ നേതാവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; കേരളത്തില്‍ പാര്‍ട്ടിയുടേത് ദയനീയ പ്രകടനം
ന്യൂ ഡെൽഹി: നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേത് വളരെ ദയനീയമായ പ്രകടനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കേരളത്തിലും അസമിലും വളരെ മോശം പ്രകടനമായിരുന്നു പാര്‍ട്ടിയുടേത്. ബംഗാളില്‍ ഒരു സീറ്റ് പോലും വിജയിക്കാനുമായില്ല. ബംഗാളില്‍ ബിജെപിയെ വീഴ്‌ത്തി തൃണമൂല്‍ നേടിയ വന്‍ വിജയത്തില്‍ സിബല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിക്കുകയും ചെയ്‌തു.
മമതയെ അഭിനന്ദിച്ചുകൊണ്ട് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രംഗത്തെത്തി. എതിരാളികളെയെല്ലാം തോല്‍പ്പിച്ച മമതാ ബാനര്‍ജി രാജ്യത്തിന്റെ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വിവധ സംസ്ഥാനങ്ങളുടെ തോല്‍വിയെ കുറിച്ച് പരിശോധിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കപില്‍ സിബല്‍ പറഞ്ഞു.