സുവേന്ദു അധികാരിയുടെ ജയം; മമത ബാനര്‍ജിയുടെ ഹരജി പരിഗണിക്കുന്നത് ജൂണ്‍ 24ലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണായക നന്ദിഗ്രാം പോരാട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരി ജയിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ പരാതി പരിഗണിക്കുന്നത്
കല്‍ക്കത്ത ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് (ജൂണ്‍ 24) മാറ്റി.
സുവേന്ദുവിന്റെ ജയം അസാധുവാക്കണമെന്നാണ് മമതയുടെ ആവശ്യം. കൈക്കൂലി നല്‍കല്‍, വെറുപ്പും ശത്രുതയും പ്രചരിപ്പിക്കല്‍, മതത്തിന്റെ പേരു പറഞ്ഞ് വോട്ടു തേടല്‍ എന്നിവയാണ് സുവേന്ദുവിനെതിരെ നല്‍കിയ പരാതിയിലുള്ളത്. വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതിനെയും മമത ചോദ്യം ചെയ്യുന്നുണ്ട്. മണിക്കൂറുകളോളം സെര്‍വര്‍ തകരാറിലായത് ബോധപൂര്‍വമായ ഇടപെടലിനുവേണ്ടിയായിരുന്നുവെന്നും ആരോപിക്കുന്നു.
2011ല്‍ തന്നെ അധികാരത്തിലെത്തിച്ച ഇതേ മണ്ഡലത്തില്‍ 2,000 ല്‍ താഴെ വോട്ടിനാണ് മമത പരാജയപ്പെട്ടത്.