Kerala NewsLatest News
അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് രണ്ടാം പ്രതി അര്ജുന് ആയങ്കി നല്കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. അര്ജ്ജുന് ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്കിയാല് കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
കൊലക്കേസില്‍ ജയിലില്‍ താമസിക്കുന്ന രണ്ട് പ്രതികളുടെ പേരുകളുപയോഗിച്ച് അര്ജുന് ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്ന്് കസ്റ്റംസ് കണ്ടെത്തി. കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് വാദം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.